പി.എൽ.സി ബഹ്റൈൻ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
Posted On
date_range Updated On
date_range പി.എൽ.സി ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
മനാമ: ചങ്ങനാശ്ശേരിയിലെ അഞ്ചു മഹല്ലുകളിലെ അംഗങ്ങളുടെ പൊതുവേദിയായ പീസ് ലവേഴ്സ് ചങ്ങനാശ്ശേരി (പി.എൽ.സി ബഹ്റൈൻ) ഇഫ്താര്‍ സംഗമം നടത്തി. സിഞ്ച് ബുഅലി റസ്റ്റാറന്‍റില്‍ നടന്ന പരിപാടിയിൽ 40ഓളം പേർ പങ്കെടുത്തു.
തുടർന്ന് നടന്ന യോഗത്തിൽ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി ഷാജഹാൻ യൂസുഫ്, പ്രസിഡന്‍റായി ഫിറോസ് ലത്തീഫ്, സെക്രട്ടറിയായി അജീഷ് സലീം, വൈസ് പ്രസിഡന്‍റായി എസ്.എ ഷുഹൈബ്, ജോ. സെക്രട്ടറിയായി അജാസ് സലാം, ട്രഷററായി മുഹമ്മദ് ഷരീഫ് എന്നിവരെ തെരഞ്ഞെടുത്തു. ഇഫ്താർ സംഗമത്തിൽ ഷാജഹാൻ യൂസുഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.