Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി
മനാമ: പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ബഹ്റൈനിലെത്തി. പ്രവാസികളെ ഡൽഹിയിലേക്ക് കൊണ്ടുപോവാനെത്തിയ എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിലാണ് അദ്ദേഹം ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയത്.
കോവിഡ് മുൻകരുതലിെൻറ ഭാഗമായി 10 ദിവസത്തെ വീട്ടുനിരീക്ഷണത്തിനുശേഷമായിരിക്കും ചുമതലയേൽക്കുക.
1998 ബാച്ച് െഎ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായിരുന്നു. മുൻ അംബാസഡറായിരുന്ന അലോക് കുമാർ സിൻഹ ജനുവരിയിൽ തിരിച്ചുപോയതിനുശേഷം തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.