Posted On
date_range Updated On
date_range ജനം തടിച്ചുകൂടി; ആഷ്ടെൽ മൊബൈൽ ഷോപ്പ് താൽകാലികമായി അടച്ചു
മനാമ: ആഷ്ടെൽ ഗ്രൂപ്പിന്റെ ഗുദൈബിയ ബ്രാഞ്ച് ഉദ്ഘാടനത്തിന് ജനം തടിച്ചുകൂടിയതിനെത്തുടർന്ന് അധികൃതർ ഇടപെട്ട് ഷോപ്പ് അടപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൊബൈൽ ഫോണുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചതാണ് ജനക്കൂട്ടമുണ്ടാകാനിടയാക്കിയത്.
ഗതാഗത തടസ്സമുണ്ടായതിനെത്തുടർന്ന് അധികൃതർ ഷോപ്പ് അടയ്ക്കാനും ഓഫർ നിർത്തിവെക്കാനും നിർദ്ദേശിക്കുകയായിരുന്നു. ഞായറാഴ്ച ഷോപ്പ് തുറന്നു പ്രവർത്തിക്കുമെന്നും ഓഫറുകൾ ലഭ്യമാകുമെന്നും ഷോപ്പ് ഉടമകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.