പി.സി.ഡബ്ല്യൂ.എഫ് ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം
പി.സി.ഡബ്ല്യൂ.എഫ് ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണോത്സവം സെപ്റ്റംബർ 27ന് ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ നടക്കും.
പൊന്നോണ മഹോത്സവത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ, പൂക്കള മത്സരം, ഉറിയടി, വടംവലി, ഓണപ്പാട്ട്, തിരുവാതിര, നാടൻപാട്ട്, കുട്ടികളുടെ പുലികളി, വഴുമര കയറ്റം, വിവിധ മത്സരയിനങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പി.സി.ഡബ്ല്യൂ.എഫ് ബഹ്റൈൻ സനാബിസ് ഏരിയ ഹൗസിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ബാലൻ കണ്ടനകം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശിഹാബ് വെളിയങ്കോടിന് ഓണോത്സവം പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.
ഹസൻ വി.എം. മുഹമ്മദ്(കൺവീനർ), സദാനന്ദൻ കണ്ണത്ത്(കോഓഡിനേറ്റർ), പി.ടി. അബ്ദുറഹ്മാൻ(ട്രഷറർ), ഫിറോസ് വെളിയങ്കോട്(വൈസ് ചെയർമാൻ), സജ്ന ഷറഫ്(ചെയർപേഴ്സൻ), നസീർ പൊന്നാനി, ജസ്നി സെയ്ത് (ജോയന്റ് കൺവീനർമാർ), വി.എം. ഷറഫ്, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, വിജീഷ് കട്ടാസ്, മാജിദ്, സൈതലവി, നബീൽ, നൗഷാദ്, റയാൻ സെയ്ത്, ലൈല റഹ്മാൻ, സിതാര നബീൽ, ബുഷ്റ ഹസൻ എന്നിവരെ പ്രോഗ്രാം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പി.സി.ഡബ്ല്യൂ.എഫ് ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി സ്വാഗതവും പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷതയും നസീർ പൊന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.