പത്തനംതിട്ട ജില്ല അസോസിയേഷൻ ക്രിസ്മസ് കരോൾ
Posted On
date_range Updated On
date_range ക്രിസ്മസ് കരോളുമായി പത്തനംതിട്ട ജില്ലാ അസോസിയേഷൻ
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കരോൾ സംഘം ക്രിസ്മസ് സന്ദേശം അറിയിച്ചുകൊണ്ട് ബഹ്റൈനിലെ വിവിധ പത്തനംതിട്ട സ്വദേശികളുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി.
മനാമ, സൽമാനിയ, മുഹറഖ്, റിഫ തുടങ്ങിയ അസോസിയേഷന്റെ വിവിധ ഏരിയ കമ്മിറ്റികൾ മുൻകൈയെടുത്ത് നടത്തിയ ക്രിസ്മസ് കരോൾ ശ്രദ്ധ പിടിച്ചുപറ്റി.
അസോസിയേഷൻ ഭാരവാഹികളായ മോൻസി ബാബു, സക്കറിയ സാമുവേൽ എന്നിവരുടെ നേതൃത്വത്തിലാണ് കരോൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.