വാഹനാപകടം: പാലക്കാട്​ സ്വദേശി മസ്​കത്തിൽ മരിച്ചു

മസ്​കത്ത്​: മസ്​കത്തിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട്​ സ്വദേശി മരിച്ചു. കൊടുന്തിരപള്ളി​ പോടൂർ സ്വദേശി പ്രാർഥന വീട്ടിൽ കെ. ഗോപിനാഥൻ (63) ആണ്​ മരിച്ചത്​. ബർക്കയിലെ അൽഹറം പെ​ട്രോൾ പമ്പിന്​ സമീപം വെള്ളിയാഴ്​ച ​ൈവകീട്ട്​ 6.20ന് ആയിരുന്നു അപകടം. ​

റോഡ്​ മുറിച്ച്​ കടക്കുന്നതിനിടെ ട്രെയിലർ വന്നിടിക്കുകയായിരുന്നു. ഗൾഫ്​ പെട്രോ കെമിക്കൽ കമ്പനിയിൽ ജോലി ചെയ്​തുവരികയായിരുന്നു. 28 വർഷ​േ​ത്താളമായി പ്രവാസിയാണ്​.

മാതാവ്​: കമലമ്മ. ഭാര്യ: ഹേമാവതി. മക്കൾ: ഗ്രീഷ്​മ, ഗോകുൽ ഗോപിനാഥ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു​ വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ച​ു.

Tags:    
News Summary - palakkadu native died in bahrain road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT