Posted On
date_range Updated On
date_range പി. ഭാസ്കരൻ ഗാനസന്ധ്യ ഇന്ന്
മനാമ: മലയാളത്തിെൻറ പ്രിയകവി പി. ഭാസ്കരൻ രചിച്ച തെരെഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി ‘പ്രേരണ’ ഒരുക്കുന്ന ഗാനസന്ധ്യ^‘മഞ്ഞണിപ്പൂനിലാവ്’ ഇന്ന് വൈകീട്ട് 7.30ന് കെ.സി.എ ഹാളിൽ നടക്കും. പി.ഭാസ്കരെൻറ എക്കാലത്തെയും മികച്ച 20ൽപരം ഗാനങ്ങളാണ് സംഗീത പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ രാഘവൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, ജി.ദേവരാജൻ, ബി.എ.ചിദംബരനാഥ്, പുകഴേന്തി, എ.ടി.ഉമ്മർ തുടങ്ങിയവർ ഇൗണമിട്ട ഗാനങ്ങൾ ബഹ്റൈനിലെ പ്രൊഫഷണൽ, അമച്വർ ഗായകർ അവതരിപ്പിക്കും.
‘മഞ്ഞണിപ്പൂനിലാവി’െൻറ നടത്തിപ്പിനായി സാബു എബ്രഹാം, ഇ.എ.സലിം എന്നിവർ രക്ഷാധികാരികളും കെ.ആർ.നായർ ചെയർമാനും മനോജ് കൈവേലി സെക്രട്ടറിയായും സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
‘മഞ്ഞണിപ്പൂനിലാവി’െൻറ നടത്തിപ്പിനായി സാബു എബ്രഹാം, ഇ.എ.സലിം എന്നിവർ രക്ഷാധികാരികളും കെ.ആർ.നായർ ചെയർമാനും മനോജ് കൈവേലി സെക്രട്ടറിയായും സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.