മനാമ: ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐ.വൈ.സി ബഹ്റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
ഉമ്മൽ ഹസ്സം കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതൽ ഒമ്പതുവരെയാണ് ക്ലാസ്. ഹൃദ്രോഗ വിദഗ്ധൻ ഡോ. ജൂലിയൻ ജോണി തോട്ടിയാൻ ക്ലാസിന് നേതൃത്വം നൽകും.
ക്ലാസിൽ സംബന്ധിക്കുന്ന എല്ലാവർക്കും സൗജന്യ ഹൃദ്രോഗ മെഡിക്കൽ പരിശോധനക്കുള്ള കൂപ്പൺ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33874100, 39143967, 35521007 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.