ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽനിന്ന്​

മനാമ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്ര​ശ്നങ്ങളിൽ പരിഹാരം കാണുന്നതിന്​ ഇന്ത്യൻ എംബസി എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. വാണിജ്യ മേഖലയിൽ സഹകരണം ശക്​തിപ്പെടുത്തുന്നതിന്​ കഴിഞ്ഞ മാസം നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ച്​ അംബാസഡർ പീയൂഷ്​ ശ്രീവാസ്തവ വിശദീകരിച്ചു. ബഹ്​റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക ബന്ധം ശക്​തിപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപര്യ പ്രകാരമാണ്​ ഈ യോഗങ്ങൾ സംഘടിപ്പിച്ചത്​. ഇന്ത്യൻ പ്രൊഫഷനലുകൾക്കും, വിദഗ്​ധ, ഭാഗിക വിദഗ്​ധ തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇത്​ വഴി​യൊരുക്കും.

കഴിഞ്ഞ ഓപ്പൺ ഹൗസി​െന്‍റ പരിഗണനക്ക്​ വന്ന മിക്ക കേസുകളിലും പരിഹാരം കാണാൻ സാധിച്ചതായി അംബാസഡർ പറഞ്ഞു. ദുരിതത്തിലായ ആറ്​ ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക്​ കഴിഞ്ഞ മാസം താമസ സൗകര്യം ഒരുക്കുകയും തുടർന്ന്​ നാട്ടിലേക്ക്​ തിരിച്ചയക്കുകയും ചെയ്തു. രാമചന്ദ്രൻ, മുരുകൻ എന്നിവരുടെ കേസുകളിൽ കാര്യമായ പുരോഗതിയുണ്ടാവുകയും ചെയ്തു. പ്രവാസികളായ വിദ്യാർഥികൾക്കുള്ള സ്​കോളർഷിപ്പ്​ പദ്ധതി പ്രകാരം സ്​​കോളർഷിപ്പ്​ ലഭിച്ച ബഹ്​റൈനിൽനിന്നുള്ള 18 വിദ്യാർഥികളെ അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയിൽ ഉപരിപഠനം നടത്തുന്നതിനാണ്​ സ്​കോളർഷിപ്പ്​ അനുവദിക്കുന്നത്​. പ്രവാസികൾക്കുവേണ്ടിയുള്ള കേന്ദ്ര സർക്കാരി​െന്‍റ വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന്​ അംബാസഡർ ആഹ്വാനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.