Posted On
date_range Updated On
date_range ഓൺലൈൻ തട്ടിപ്പ്: പ്രതികൾ പിടിയിൽ
മനാമ: ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. ഇ-പേമെന്റ് നടത്തുന്ന കമ്പനിയുടെ പരാതി പ്രകാരമാണ് നടപടി. മോഷ്ടിക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സംഘം തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വെച്ചിരിക്കുകയാണ്. പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.