മനാമ: മേഖലയിലെ സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ 50 ദിവസത്തോളമായി അടഞ്ഞുകിടന്ന സ്കൂളുകൾ ഇന്നുമുതൽ വീണ്ടും തുറന്നു. ബഹ്‌റൈനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതുക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച്, നേരിട്ടുള്ള ക്ലാസുകൾ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്യാലയങ്ങളിലെത്തിത്തുടങ്ങും.
ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിലെ സാഹചര്യത്തിൽ അതിനുള്ള സൗകര്യവും മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. പൊതു-സ്വകാര്യ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായ രീതിയിൽ ഈ അധ്യയന വർഷത്തെ പഠനത്തുടർച്ച ഉറപ്പാക്കാനാണ് മന്ത്രാലയം പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്.
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും തങ്ങൾക്കിഷ്ടമുള്ള പഠന രീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇതിലൂടെ ലഭിക്കും. നേരിട്ടുള്ള പഠനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്കായി സ്കൂൾ ട്രാൻസ്പോർട്ട് സർവിസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു. ബസ്സുകളുടെ കൃത്യമായ അറ്റകുറ്റപ്പണികളും സുരക്ഷ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് സർവിസുകൾ തുടങ്ങുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.