Posted On
date_range Updated On
date_range ബഹ്റൈനിൽ പാറശാല സ്വദേശി നിര്യാതനായി
മനാമ: പാറശാല കോട്ടവിള വീട്ടിൽ തങ്കൻ ചെല്ലയ്യൻ (44) ബഹ്റൈനിൽ നിര്യാതനായി. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. ശരീരത്തിെൻറ ഒരു ഭാഗം തളരുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഓപ്പറേഷന് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ദീർഘ നാളായി സൗദിയിലും പിന്നീട് ബഹ്റൈനിലും നിർമാണ രംഗത്ത് ജോലി ചെയ്യുകയായിരുന്നു.
ബഹ്റൈനിൽ അൽ ജമീൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാണ്. നാല് സഹോദരിമാർ അടങ്ങുന്ന നിർധന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു തങ്കൻ ചെല്ലയ്യൻ. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് നടക്കാൻ സാധിക്കില്ല. അടച്ചുറപ്പില്ലാത്ത ഒറ്റ മുറി വീട്ടിലാണ് ഇവരുടെ താമസം. െഎ.വൈ.സി.സിയുടെ മുൻകാല പ്രവർത്തകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തങ്കൻ ചെല്ലയ്യെൻറ കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഐ.വൈ.സി.സി ചാരിറ്റിവിങ്ങുമായി (35057630) ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.