????? ??????????

നിർമാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് വീണ്​ മലയാളി മരിച്ചു

മനാമ: ബഹ്‌റൈനില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് വീണ്​ മലയാളി മരിച്ചു. ബഹ്‌റൈന്‍ ഹാജി ഹസ്സന്‍ റെഡിമിക്‌സ് കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി രമേശ് തങ്കപ്പന്‍ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. 
ജുഫയറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തി​​െൻറ ഒമ്പതാം നിലയില്‍നിന്ന് വീണ തങ്കപ്പ​​െൻറ ദേഹത്തേക്ക് കോ​​ൺക്രീറ്റ്​ അടർന്ന്​ വീഴുകയും ചെയ്​തു. സംഭവസ്ഥലത്ത്​ തന്നെ മരണം സംഭവിച്ചു.

അപകടത്തില്‍ പരിക്കേറ്റ സ്വാമി കരകുള, ഗംഗാ റെഡ്ഡി എന്നിവരെ സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന്​ അന്വേഷിച്ചുവരികയാണെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സാല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് ​െകാണ്ടുപോകും.

Tags:    
News Summary - obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.