കിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് ദിനാചരണ പരിപാടി

കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആഘോഷിച്ചു

മനാമ: കിംസ് ഹെൽത്ത് ഹോസ്പിറ്റലിലും മെഡിക്കൽ സെന്ററുകളിലും അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. രോഗീ പരിചരണത്തിൽ കിംസ് ഹെൽത്ത് പിന്തുടരുന്ന 'പേഷ്യന്റ് ഫസ്റ്റ്' എന്ന നയത്തിന്റെ കരുത്തായി നിലകൊള്ളുന്ന നഴ്സിംഗ് ടീമിനെ ചടങ്ങിൽ ആദരിച്ചു. കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാൻ അഹമ്മദ് ജവാഹേരി, ഗ്രൂപ് സി.ഇ.ഒ ഡോ. ഷെരീഫ് എം. സഹദുല്ല, ചീഫ് നഴ്സിംഗ് ഓഫീസർ സൈറ അലക്സാണ്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്. ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും പിന്തുണയും നൽകുന്നതിനായി അക്ഷീണം പ്രയത്നിക്കുന്ന നഴ്സുമാരുടെ സേവനങ്ങളെ ചടങ്ങിൽ പ്രകീർത്തിച്ചു. മികച്ച പ്രൊഫഷണലിസവും അർപ്പണബോധവും കാഴ്ചവെക്കുന്ന നഴ്സിംഗ് ജീവനക്കാർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. ആരോഗ്യസംരക്ഷണ സംവിധാനത്തിൽ നഴ്സുമാർ വഹിക്കുന്ന സുപ്രധാന പങ്കിനെ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷെരീഫ് എം. സഹദുള്ള തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. നഴ്സുമാരുടെ സഹാനുഭൂതിയും മനക്കരുത്തും രോഗികളുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Nurses Day celebrated at KIMS Health Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.