മനാമ: ബഹ്‌റൈനിലെ കായിക താരങ്ങളെയും പരിശീലകരെയും കായിക സൗകര്യങ്ങളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുന്ന നൂതനമായ സ്പോർട്സ് ടെക് സ്റ്റാർട്ടപ്പുമായി ന്യൂ മില്ലേനിയം സ്‌കൂൾ വിദ്യാർത്ഥി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സാഗർ മോഹൻ അസ്‌നാനിയാണ് 'ത്രസ്റ്റ്' എന്ന പേരിൽ പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.
രണ്ടു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് സാഗർ ഈ സംരംഭം യാഥാർത്ഥ്യമാക്കിയത്. കളിക്കാർക്ക് പരിശീലന അവസരങ്ങൾ കണ്ടെത്താനും പരിശീലകരുമായി ബന്ധപ്പെടാനും ആവശ്യമായ കായിക സൗകര്യങ്ങൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ഈ ആപ്പ് ലഭ്യമാണ്. www.thrustsports.com എന്ന വെബ്സൈറ്റിലൂടെ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാകും.
സാഗറിന്റെ ഈ നേട്ടത്തിൽ പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ്മ അഭിമാനം പ്രകടിപ്പിച്ചു. യഥാർത്ഥ ലോകത്തെ വെല്ലുവിളികൾ നേരിടാൻ യുവതലമുറ എങ്ങനെ സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഉപയോഗിക്കുന്നു എന്നതിന് മികച്ച ഉദാഹരണമാണ് ഈ സ്റ്റാർട്ടപ്പെന്നും അദ്ദേഹം പറഞ്ഞു. സാഗറിന്റെ നേട്ടത്തിൽ സ്‌കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. മികവിനും നവീകരണത്തിനുമുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയാണ് സാഗറിന്റെ ഈ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.