മനാമ: ബഹ്റൈൻ ന്യൂ മില്ലേനിയം സ്കൂൾ 15ാം ആന്വൽ ഡേ ആഘോഷം സംഘടിപ്പിച്ചു. പ്രധാനമന്ത ്രിയുടെ കോർട്ടിലെ അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം അൽ ദോസെരി, സ്വകാര്യ-തുടർ വിദ്യ ാഭ്യാസ അസി. അണ്ടർ സെക്രട്ടറി ഡോ. ജാഫർ അലി അൽ ശൈഖ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സൊസൈ റ്റി പ്രസിഡൻറ് ഡോ. ജാസിം ഹജ്ജി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ സ്പെഷലിസ്റ്റ് അബ്ദുൽ റഹ്മാൻ ഹുസൈൻ ദറാജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ചെയർമാൻ ഡോ. രവി പിള്ളയും വിശിഷ്ടാതിഥികളും ചേർന്ന് ദീപം തെളിയിച്ചു. സ്കൂൾ ഹെഡ് ബോയ് അനികേത് റെയ്നയും ഹെഡ് ഗേൾ ആരുഷി മധു അശ്വനിയും സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച വിദ്യാർഥികൾക്ക് സമ്മാനം നൽകി. സ്കൂൾ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന മൂന്ന് രക്ഷിതാക്കൾക്കും 10 വർഷവും 15 വർഷവും സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കും 100 ശതമാനം ഹാജർ നേടിയ വിദ്യാർഥികൾക്കും മെമേൻറാ സമ്മാനിച്ചു. നെഹ്റു ഹൗസിന് മികച്ച ഹൗസ് ട്രോഫി സമ്മാനിച്ചു.
വിദ്യാർഥികളുടെ നൃത്തം, സംഗീതം, നാടകം എന്നിവയും അരങ്ങേറി. അക്കാദമിക്, അനുബന്ധ മേഖലകളിൽ സ്കൂളിെൻറ പ്രവർത്തനത്തെ ചെയർമാൻ രവി പിള്ള പ്രശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ സ്കൂളിെൻറയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും നേട്ടങ്ങൾ എടുത്തുപറഞ്ഞു. നന്ദിനി ശർമ, ക്രിഷ് ശർമ, പാർഥി ജെയ്ൻ, ശിവ ഹരി പ്രകാശ് ബാബു എന്നിവർ ആങ്കർമാരായിരുന്നു. എഡിേറ്റാറിയൽ ബോർഡ് പ്രസിഡൻറ് ആദ്യ ചൗധരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.