Representational Image
Posted On
date_range Updated On
date_range സ്വദേശികൾക്കുള്ള വൈദ്യുതി സബ്സിഡി വർധിപ്പിക്കണമെന്ന് ആവശ്യം
മനാമ: സ്വദേശികൾക്ക് സർക്കാർ നൽകുന്ന വൈദ്യുതി സബ്സിഡി വർധിപ്പിക്കണമെന്ന് പാർലമെന്റ് ആവശ്യപ്പെട്ടു. നിലവിൽ 3,000 യൂനിറ്റ് വരെയുള്ള വൈദ്യുതിക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്. മേയ് മുതൽ ഒക്ടോബർ വരെയുള്ള സമ്മർ സീസണിൽ സബ്സിഡി പരിധി 6,000 യൂനിറ്റ് ആക്കണമെന്നാണ് ആവശ്യം. നവംബർ മുതൽ ഏപ്രിൽ വരെയുള്ള ബാക്കി മാസങ്ങളിൽ നിലവിലെ സബ്സിഡി രീതി തുടരാവുന്നതാണെന്നുമാണ് നിർദേശം. മുഹമ്മദ് അൽ അലൈവി, ജലീല അസ്സയ്യിദ്, ഹിഷാം അൽ അഷീരി, മുഹ്സിൽ അസ്ബൂൽ, ജമീൽ മുല്ല ഹസൻ എന്നീ പാർലമെന്റ് അംഗങ്ങളാണ് നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.