മുനിസിപ്പൽ തെരഞ്ഞെടുപ്പ് ശതാബ്ദി; സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി
മനാമ: ബഹ്റൈനിലെ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു. മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവുമായി സഹകരിച്ച് ബഹ്റൈൻ പോസ്റ്റ് വകുപ്പാണ് സ്റ്റാമ്പുകൾ ഇറക്കുന്നത്. ബഹ്റൈന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായ 1920ലെ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നതാണ് സ്റ്റാമ്പുകൾ.
അന്തരിച്ച ശൈഖ് അബ്ദുല്ല ബിൻ ഈസ ആൽ ഖലീഫയായിരുന്നു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പ്രസിഡന്റ്. സ്റ്റാമ്പുകളിൽ മനാമയിലെ ആദ്യ മുനിസിപ്പൽ കെട്ടിടത്തിന്റെ ചിത്രമുണ്ടാകും. സ്റ്റാമ്പ് ഫസ്റ്റ് ഡേ കവറിന് ഒരു ദിനാറും 10 എണ്ണത്തിന്റെ ഷീറ്റിന് അഞ്ചു ദിനാറും വിലയുണ്ട്.
ബഹ്റൈൻ നാഷനൽ മ്യൂസിയത്തിലും പോസ്റ്റ് ഓഫിസുകളിലും ലഭിക്കും. ശനിമുതൽ വ്യാഴംവരെയുള്ള പതിവ് പ്രവൃത്തി സമയങ്ങളിൽ മുഹറഖ്, അൽ ഹിദ്ദ്, മനാമ, ഡിപ്ലോമാറ്റിക് ഏരിയ, ബഹ്റൈൻ മാൾ, സിത്ര, അൽ ബുദയ്യ, ഹമദ് ടൗൺ, ഇസ ടൗൺ, സനദ് പോസ്റ്റ് ഓഫിസുകളിൽ ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.