മുഹറഖ് മലയാളി സമാജം കുടുംബാംഗങ്ങൾക്കായി സംഘടിപ്പിച്ച വിനോദയാത്ര
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ ചരിത്രപ്രധാന സ്ഥലങ്ങളിലൂടെ ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.ഗൾഫ് മേഖലയിലെ ആദ്യത്തെ പെട്രോളിയം ഖനനം ആരംഭിച്ച ഫസ്റ്റ് ഓയിൽ വെൽ, ട്രീ ഓഫ് ലൈഫ്, ഡ്രാഗൺ റോക്സ്, ക്യൂൻ ഓഫ് അറേബ്യ കത്തീഡ്രൽ ചർച്ച്, സല്ലാക്ക് സ്പ്രിങ്സ്, മൽക്കിയ ബീച്ച് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലൂടെ ആയിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്.
പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, ചാരിറ്റി കൺവീനർ പ്രമോദ് വടകര, സ്പോർട്സ് കൺവീനർ മൊയ്തീ ടി.എം.സി, ടൂർ കോഓഡിനേറ്റർമാരായ ശിവശങ്കർ, ശിഹാബ് കറുകപുത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.