മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമത്തിൽനിന്ന്
ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മുഹറഖ് മലയാളി സമാജം ഇഫ്താർ സ്നേഹനിലാവ് നടത്തി
മനാമ: മുഹറഖ് മലയാളി സമാജം ഇഫ്താർ സ്നേഹനിലാവ് ഇഫ്താർ സംഗമം നടത്തി. മുഹറഖ് സയ്യാനി ഹാളിൽ നടന്ന സംഗമത്തിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തു. ജാതി മത രാഷ്ട്രീയ വിഭാഗീയതക്ക് അപ്പുറത്ത് മനുഷ്യർ തമ്മിലുള്ള സ്നേഹവും ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന പരിപാടിയാണ് ഇഫ്താർ സംഗമങ്ങളെന്ന് റമദാൻ സന്ദേശത്തിൽ ജമാൽ നദ്വി ഇരിങ്ങൽ പറഞ്ഞു. അതുതന്നെയാണ് റമദാൻ നൽകുന്ന സന്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അനസ് റഹീം അധ്യക്ഷനായിരുന്നു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എൻ.സി.എസ് പ്രസിഡന്റ് കൃഷ്ണകുമാർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാദ് മേനോൻ, ഐ.സി.എഫ് പ്രതിനിധി അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. ബഹ്റൈൻ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായ എം.എം.എസ് കുടുംബാംഗമായ ബാസിം അബ്ദുൽ ഹകീമിനെ ചടങ്ങിൽ അനുമോദിച്ചു.
സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ചാരിറ്റി വിങ് കൺവീനർ പ്രമോദ് കുമാർ വടകര, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, മുൻ പ്രസിഡന്റുമാരായ അൻവർ നിലമ്പൂർ, ശിഹാബ് കറുകപുത്തൂർ, ഭാരവാഹികളായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, പ്രമോദ് കുമാർ, തങ്കച്ചൻ ചാക്കോ, മുഹമ്മദ് ഷാഫി, ഫിറോസ് വെളിയങ്കോട്, വനിതവേദി കൺവീനർ ഷൈനി മുജീബ്, ജോ. കൺവീനർമാരായ ഷീന നൗസൽ, സൗമ്യ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ബഹ്റൈൻ സാമൂഹിക മേഖലയിലെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.