മുഹറഖ് മലയാളി സമാജം നടത്തിയ ഭക്ഷ്യകിറ്റ് വിതരണത്തിൽനിന്ന്
മനാമ: കോവിഡിെൻറ പശ്ചാത്തലത്തിൽ ജോലിയില്ലാതെ പ്രയാസം അനുഭവിക്കുന്നവർക്ക് മുഹറഖ് മലയാളി സമാജം രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.മുഹറഖ് ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ ഫുഡ് കിറ്റ് വിതരണം നിരവധി പേർക്ക് ആശ്വാസകരമായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിന് സമാജം അഡ്വൈസറി ബോർഡ് മെംബർ മുഹമ്മദ് റഫീഖ്, പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹിമാൻ കാസർകോട്, ജോ. സെക്രട്ടറി കെ. ലത്തീഫ്, മെംബർഷിപ് സെക്രട്ടറി നിസാർ മാഹി, എൻറർടെയിൻമെൻറ് സെക്രട്ടറി സജീവൻ വടകര, ചാരിറ്റി കൺവീനർ മുജീബ് വെളിയങ്കോട്, സ്പോർട്സ് വിങ് കൺവീനർ ബിജിൻ ബാലൻ, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, മുൻ സെക്രട്ടറി സുജ ആനന്ദ്, എക്സി.അംഗം ഷംഷാദ് അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി. വൺ ഹാർട്ട് ബഹ്റൈൻ പ്രതിനിധി ജിനാൻ ജലാൽ, ബി.എഫ്.സി ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ ടോബി മാത്യു, ബംഗ്ലാദേശ് സൊസൈറ്റി പ്രസിഡൻറ് ആസിഫ് അഹമദ്, സെക്രട്ടറി സബുജ് മിലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.