സിറിൽ തോമസിനുള്ള യാത്ര രേഖകൾ ഐ.സി.ആർ.എഫ്​ ഭാരവാഹികൾ കൈമാറുന്നു

യാ​ത്ര​വി​ല​ക്ക്​ നീ​ങ്ങി; സി​റി​ൽ തോ​മ​സ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി

മ​നാ​മ: യാ​ത്ര​വി​ല​ക്ക്​ കാ​ര​ണം ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക്ക്​ ഐ.​സി.​ആ​ർ.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം ര​ക്ഷ​യാ​യി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സി​റി​ൽ തോ​മ​സാ​ണ്​ ഒ​രു വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ൽ കു​ടു​ങ്ങി​യ​ത്. ബി​സി​ന​സ്​ സം​ബ​ന്ധ​മാ​യി ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന്​ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം മു​ന്നോ​ട്ടു​ പോ​കാ​ൻ സാ​ധി​ച്ചി​ല്ല.

താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​​ന്റെ വാ​ട​ക മു​ട​ങ്ങി​യ​തി​നാ​ൽ വീ​ട്ടു​ട​മ ന​ൽ​കി​യ കേ​സി​​നെ​ത്തു​ട​ർ​ന്നാ​ണ്​ യാ​ത്ര​വി​ല​ക്ക്​ നേ​രി​ടേ​ണ്ടി വ​ന്ന​ത്. പി​ന്നീ​ട്​ സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു താ​മ​സം. ഇ​ദ്ദേ​ഹ​ത്തി​​ന്റെ വി​വ​ര​മ​റി​ഞ്ഞ്​ ഐ.​സി.​ആ​ർ.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രാ​ണ്​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ഭ​ക്ഷ​ണം ന​ൽ​കി​വ​ന്ന​ത്. യാ​ത്ര​വി​ല​ക്ക്​ നീ​ക്കാ​നും വീ​ട്ടു​ട​മ​ക്ക്​ ന​ൽ​കാ​നു​ള്ള തു​ക സം​ഘ​ടി​പ്പി​ക്കാ​നും ഐ.​സി.​ആ​ർ.​എ​ഫ്​ വ​ള​ന്റി​യ​ർ ജ​വാ​ദ്​ പാ​ഷ​യു​ടെ ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടു. വി​സ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​യെ​ടു​ക്കാ​നും സാ​ധി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​ മ​ട​ക്ക യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റ്​ ന​ൽ​കി​യ​ത്. സ​ഹാ​യി​ച്ച​വ​രോ​ടു​ള്ള തീ​രാ​ത്ത ക​ട​പ്പാ​ടും ന​ന്ദി​യും അ​റി​യി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​യി.

Tags:    
News Summary - Moved to travel ban; In Siril Thomas returned to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT