ഫാസില ,ജിക്കി, ഷിജി ഗോപിനാഥ്
Posted On
date_range Updated On
date_range മാതൃദിനം; ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ വനിത വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മാതൃദിനത്തോടനുബന്ധിച്ച് എന്റെ അമ്മ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം നടത്തിയത്. ഫാസില ഒന്നാം സ്ഥാനവും ജിക്കി രണ്ടാം സ്ഥാനവും ഷിജി ഗോപിനാഥ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരത്തിൽ ലഭിച്ച പ്രബന്ധങ്ങളൊക്കെയും മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ വനിത വിഭാഗം ഏരിയ കൺവീനർമാരായ റജീന രാജേഷ്, ഷമീല ഫൈസൽ, ദീപ സതീശൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.