മുഹസിൻ ചീക്കിലോട്
Posted On
date_range Updated On
date_range മദർ ഫ്രൈ
മുഹസിൻ ചീക്കിലോട്
‘ഇന്ന് ഞായറാഴ്ചയല്ലേ, എന്താ സ്പെഷൽ’, അയാൾ ഭാര്യയോട് തിരക്കി. അവൾ അകത്തെ ഇരുട്ടുമുറിയിൽനിന്ന് അമ്മയെ എടുത്തുകൊണ്ടുവന്നു. അവരിരുവരും ചേർന്ന് അമ്മയെ ചെറിയ കഷ്ണങ്ങളാക്കി. സവാളയും തക്കാളിയും മസാലകളും ചേർത്ത് ഫ്രൈ ചെയ്തെടുത്തു. ‘സൂപ്പർ’, രുചിച്ചു നോക്കിയ മകൻ അഭിപ്രായം പറഞ്ഞു. അടുത്ത ദിവസം ചാനലിലെ കുക്കറി ഷോയിൽ അവൾ പുതിയൊരു വിഭവം പരിചയപ്പെടുത്തി. ‘മദർ ഫ്രൈ!’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.