സജ്ന ഷിബുവും മകൾ ഹിബ ഫാത്തിമയും ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം നൽകുന്നു
കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ഉമ്മയും മകളും
മനാമ: പത്തനംതിട്ട അടൂർ സ്വദേശിയായ ഷിബു ബഷീറിന്റെ ഭാര്യ സജ്ന ഷിബുവും മകൾ ഹിബ ഫാത്തിമയും ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം നൽകി. കീമോ തെറപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്നവർക്ക് ഉപയോഗിക്കാനായി വിഗ്ഗ് നിർമിക്കാനാണിത് ഉപയോഗിക്കുന്നത്.
ബഹ്റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടിവ് മാനേജർ അഹ്മദ് അലി, ട്രഷറർ യൂസഫ് ഫക്രൂ എന്നിവർ മുടി ഏറ്റുവാങ്ങി. കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീമും സന്നിഹിതനായിരുന്നു. ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറിയും മൈത്രി ബഹ്റൈൻ ചാരിറ്റി വിങ് കൺവീനറുമാണ് ഷിബു ബഷീർ. മകൾ ഹിബ ഫാത്തിമ ന്യൂ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.