Posted On
date_range Updated On
date_range കള്ളപ്പണം വെളുപ്പിക്കൽ; രണ്ട് അറബ് പൗരന്മാരെ റിമാൻഡ് ചെയ്തു
മനാമ: മൂന്ന് ദശലക്ഷത്തോളം ദീനാർ രേഖകളില്ലാതെ രാജ്യത്തുനിന്ന് കടത്തിയ കേസിൽ രണ്ട് അറബ് പൗരന്മാരെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ നാലാം ക്രിമിനൽ കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. രാജ്യത്തുനിന്ന് കടന്നുകളഞ്ഞ ഒരു പ്രതിയുടെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്. പ്രതികളിൽ ഓരോരുത്തർക്കും മൂന്നുവർഷം തടവും ദശലക്ഷം ദീനാർ പിഴയുമാണ് ശിക്ഷ. വെളുപ്പിച്ച മൂന്നുദശലക്ഷം ദീനാർ തിരിച്ചുപിടിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.