Posted On
date_range Updated On
date_range പണം തട്ടിയെടുത്ത കേസ്: പ്രതികൾ പിടിയിൽ
മനാമ: 23,000ത്തിലധികം ദീനാർ തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികളെ പിടികൂടിയതായി കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. സ്വദേശികളിൽനിന്നും വിദേശികളിൽനിന്നും സമൂഹമാധ്യമങ്ങളുപയോഗിച്ചാണ് പണം കൈക്കലാക്കിയത്. ഫർണിച്ചർ നിർമാണ പരസ്യം നൽകിയാണ് നിരവധി പേരിൽനിന്ന് 39ഉം 41ഉം പ്രായമുള്ള പ്രതികൾ പണം കൈക്കലാക്കിയത്. ഏകദേശം 23,000 ദീനാറോളമാണ് ഇവർ പലരിൽനിന്നായി തട്ടിപ്പ് നടത്തിയത്. നിരവധി പേരിൽനിന്ന് ഇതുസംബന്ധിച്ച് പരാതി കിട്ടിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.