മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മ​ഞ്ചാ​ടി ബാ​ല​വേ​ദി ശി​ശു​ദി​നാ​ഘോ​ഷം

എം.​എം.​എ​സ് മ​ഞ്ചാ​ടി ബാ​ല​വേ​ദി ശി​ശു​ദി​നാ​ഘോ​ഷം

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മ​ഞ്ചാ​ടി ബാ​ല​വേ​ദി നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

എം.​എം.​എ​സ് ഓ​ഫി​സി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ഞ്ചാ​ടി ക​ൺ​വീ​ന​ർ മൊ​യ്തീ​ൻ ഷി​സാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ചി​ത്ര​ര​ച​ന മ​ത്സ​രം, ക​ള​റി​ങ് മ​ത്സ​രം, നെ​ഹ്‌​റു ച​രി​ത്ര ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ മു​പ്പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. അ​ന​സ് റ​ഹിം, ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ, ല​ത്തീ​ഫ് കെ, ​ബാ​ബു എം.​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ജോ​യ​ന്റ് ട്ര​ഷ​റ​ർ ത​ങ്ക​ച്ച​ൻ ന​ന്ദി പ​റ​ഞ്ഞു, ക​ള​റി​ങ് മ​ത്സ​ര​ത്തി​ൽ അ​ദ്വൈ​ത് ശ​ങ്ക​ർ ഒ​ന്നാം സ്ഥാ​ന​വും അ​ന്ന​പൂ​ർ​ണ ഷി​ബു ര​ണ്ടാം സ്ഥാ​ന​വും ഹ​യ ഫാ​ത്തി​മ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ അ​നാ​മി​ക ബൈ​ജു ഒ​ന്നാം സ്ഥാ​ന​വും ന​സ്രി​യ നൗ​ഫ​ൽ ര​ണ്ടാം സ്ഥാ​ന​വും ആ​ര്യ ന​ന്ദ ഷി​ബു മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​നാ​മി​ക ബൈ​ജു ഒ​ന്നാം സ്ഥാ​ന​വും റ​സ്വി​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

Tags:    
News Summary - M.M.S Manjadi Balavedi Children's Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.