മനാമ: ജി.സി.സി രാജ്യങ്ങളില്‍ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതു ധ ാർമിക ചാര്‍ട്ടര്‍ ആവശ്യമാണെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മു ഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. ജി.സി.സി സോഷ്യല്‍ വര്‍ക്കേഴ്സ് യൂനിയന്‍ പ്രസിഡൻ റ് ഖലഫ് അഹ്മദ് ഖലഫ്, ബഹ്റൈന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് പ്രസിഡൻറ് ഹമീദ് മുഹ്സിന് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സൊസൈറ്റികളുടെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുലര്‍ത്തേണ്ട പൊതു മൂല്യങ്ങളെ സംബന്ധിച്ച കരട് മന്ത്രിക്ക് കൈമാറി. കഴിഞ്ഞ വര്‍ഷം മന്ത്രിയുടെ രക്ഷാധികാരത്തില്‍ രണ്ടു സംഘടനകളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചാ യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് തയാറാക്കിയിട്ടുള്ളത്.
സര്‍ക്കാർ സ്ഥാപനങ്ങളിലും അതോറിറ്റികളിലും തൊഴില്‍ ചെയ്യുന്ന സാമൂഹിക പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട പൊതുമൂല്യങ്ങളെ സംബന്ധിച്ച് കൃത്യമായ ചട്ടങ്ങള്‍ ആവശ്യമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു കരട് രൂപവത്കരിക്കുന്നതിലേക്ക് എത്തിയതെന്ന് മന്ത്രി പറഞ്ഞു. സ്വഭാവം, പെരുമാറ്റം, മൂല്യവത്തായ രീതികള്‍ എന്നിവ എല്ലാ തൊഴില്‍ മേഖലകളിലും ആവശ്യമാണ്.
കഴിവുറ്റവര്‍ സാമൂഹിക പ്രവര്‍ത്തകരായി കടന്നുവരുന്നതിനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. തയാറാക്കപ്പെട്ട കരട് ഒൗദ്യോഗിക രേഖയായി സ്വീകരിക്കുന്നതിന് ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. രണ്ട് സൊസൈറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.