Posted On
date_range Updated On
date_range സൽമാനിയയിൽ ചികിത്സാ പിഴവ്: ഏഷ്യക്കാരിയായ നഴ്സിന് ഒരുവർഷം തടവ്
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സക്കായി പ്രവേശിപ്പിച്ച രോഗിയുടെ പരിചരണത്തിലെ പിഴവുമൂലം രോഗി മരിക്കാനിടയായ സാഹചര്യത്തിൽ നഴ്സിന് ഒരുവർഷം തടവിന് റിവിഷൻ കോടതി വിധിച്ചു.
ഏഷ്യക്കാരിയായ നഴ്സിനെയാണ് ശിക്ഷിച്ചത്. സൽമാനിയ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ പരിചരണത്തിലാണ് പിഴവ് പറ്റിയത്. രോഗി മരിച്ചതിനെതുടർന്ന് ബന്ധുക്കൾ ഇത് സംബന്ധിച്ച് പരാതിപ്പെടുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ പിഴവ് തെളിയുകയും ചെയ്തിരുന്നു. ഇതിനെതുടർന്നാണ് നഴ്സിനെതിരെ നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.