Posted On
date_range Updated On
date_range ഹൃദയാഘാതം; മാവേലിക്കര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് മാവേലിക്കര സ്വദേശി മോഹനൻ ഭാസ്കരൻ (54) ബഹ്റൈനിൽ നിര്യാതനായി. രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു. ബഹ്റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗമായ മോഹനൻ ഭാസ്ക്കരൻറെ മൃതദേഹം സൽമാനിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പ്രതിഭ ഹെൽപ് ലൈൻ ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.