മലേഷ്യ ഓപൺ ടി20 ക്രിക്കറ്റ് കിരീടം നേടിയ ബഹ്റൈൻ ടീമിന് ബഹ്റൈൻ ഇന്റർനാഷനൽ
എയർപോർട്ടിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range മലേഷ്യ ഓപൺ ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്; കിരീടം നേടിയ ബഹ്റൈൻ ടീമിന് ഊഷ്മള വരവേൽപ്
മനാമ: ക്വാലാലംപുരിൽ നടന്ന മലേഷ്യ ഓപൺ ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ബഹ്റൈൻ ക്രിക്കറ്റ് ടീമിന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണമൊരുക്കിയത്.
ഫൈനലിൽ മലേഷ്യക്കെതിരെ എട്ട് വിക്കറ്റിനാണ് വിജയം കൈവരിച്ചത്. കളിച്ച എല്ലാ മത്സരങ്ങളിലും മികച്ച മുന്നേറ്റം നിലനിർത്താൻ സാധിച്ച ടീമിന്റെ വിജയം കരിയറിലെ തന്നെ മികച്ച നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.