ഇ​ഹ്സാ​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫി​ന്​ ശൈ​ഖ് സ്വ​ലാ​ഹ് അ​ബ്​​ദു​ല്ല ബി​ൻ ഇ​ബ്രാ​ഹിം സ​മ്മാ​നം ന​ൽ​കു​ന്നു

ഖുർആൻ പാരായണ മത്സരത്തിൽ മലയാളി ബാലന്​ രണ്ടാം സ്ഥാനം

മ​നാ​മ: ബ​ഹ്റൈ​ൻ അ​ൽ ഇ​ഹ്സാ​ൻ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി ബാ​ല​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി. ബ​ഹ്​​റൈ​നി​ലെ ഈ​സാ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ ഇ​ഹ്സാ​ൻ മ​ദ്​​റ​സ​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി ഇ​ഹ്സാ​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​നാ​യ​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം ശൈ​ഖ് സ്വ​ലാ​ഹ് അ​ബ്​​ദു​ല്ല ബി​ൻ ഇ​ബ്രാ​ഹിം ന​ൽ​കി.

അ​ൽ ഹി​ദാ​യ മ​ല​യാ​ളം കൂ​ട്ടാ​യ്​​മ​യു​ടെ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ത​ല​ശ്ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി അ​ബ്​​ദു​ൽ ല​ത്തീ​ഫി​െൻറ മ​ക​നാ​ണ്​ കൊ​ച്ചു മി​ടു​ക്ക​ൻ. ഇ​ഹ്‌​സാ​ൻ അ​ബ്​​ദു​ല്ല​ത്തീ​ഫി​നു അ​ൽ ഹി​ദാ​യ മ​ല​യാ​ളം കൂ​ട്ടാ​യ്​​മ​യു​ടെ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഗ​ഫൂ​ർ പാ​ടൂ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Malayalee boy wins second place in Quran recitation competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT