മലർവാടി മഴവില്ല് ചിത്രരചനാ മത്സരത്തി​െൻറ കേന്ദ്രതല രജിസ്​ട്രേഷൻ അഫ്രീൻ മറിയം അദ്​നാൻ ഉദ്​ഘാടനം ചെയ്യുന്നു

മലർവാടി മഴവില്ല് ചിത്രരചനാ മത്സരം: രജിസ്ട്രേഷൻ തുടങ്ങി

മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കാനായി മലർവാടി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് 2021 മെഗാ ചിത്രരചന മത്സരത്തി​െൻറ കേന്ദ്രതല രജിസ്​ട്രേഷൻ ഉദ്ഘാടനം ചെയ്തു.

ക്ലേ മോഡലിങ്ങിൽ ദേശീയ അന്തർദേശീയ പുരസ്​കാരങ്ങൾ നേടിയ അഫ്രീൻ മറിയം അദ്​നാൻ രജിസ്​ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.

ഫ്രൻഡ്​സ്​ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലർവാടി കോഒാഡിനേറ്റർ സക്കീന അബ്ബാസ് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ നൗമൽ റഹ്മാൻ നന്ദിയും പറഞ്ഞു.

ഫ്രൻഡ്​സ് ബഹ്​റൈൻ പ്രസിഡൻറ്​ ജമാൽ ഇരിങ്ങൽ, സെക്രട്ടറി അബ്ബാസ് മലയിൽ, വനിതാ വിഭാഗം പ്രസിഡൻറ് ജമീല ഇബ്രാഹിം, മുഹമ്മദ് ഷാജി, മുഹമ്മദ് മുഹിയുദ്ദീൻ, അസ്‌ലം വേളം എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39741432, 35665700, 35087473, 33049574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന്​ മലർവാടി മഴവില്ല് മെഗാ ചിത്രരചനാ കോഒാഡിനേറ്റർ നൗമൽ റഹ്മാൻ അറിയിച്ചു.

Tags:    
News Summary - malarvadi drawing competition: registration started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.