ചന്ദ്രൻ
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: മലപ്പുറം പരപ്പനങ്ങാടി ചെറുമംഗലം തിരിച്ചിലങ്ങാടി സ്വദേശി കോട്ടപറമ്പിൽ ചന്ദ്രൻ (64) ഹൃദയാഘാതംമൂലം ബഹ്റൈനിൽ നിര്യാതനായി. 34 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു. ബഹ്റൈൻ ജ്വല്ലേഴ്സ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു.
ഇന്നലെ രാവിലെ ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ച് താമസസ്ഥലത്ത് എത്തിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യ: പുഷ്പ. മക്കൾ: പ്രജിത, പ്രശാന്ത്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും സാമൂഹിക പ്രവർത്തകരും ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.