മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവ് എഡിഷൻ കലക്ഷൻ ബോളിവുഡ് താരം കരീന കപൂർ ദുബൈയിൽ പുറത്തിറക്കുന്നു
മനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഫെസ്റ്റിവ് എഡിഷൻ ജ്വല്ലറി കലക്ഷൻ ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർ ഖാൻ ദുബൈയിൽ ലോഞ്ച് ചെയ്തു. 22 കാരറ്റ് സ്വർണത്തിലും വജ്രത്തിലും അമൂല്യ രത്നങ്ങളിലും രൂപകൽപന ചെയ്ത വിസ്മയിപ്പിക്കുന്ന ആഭരണ ശേഖരമാണ് പുതിയ ഫെസ്റ്റിവൽ കലക്ഷനിലൂടെ പുറത്തിറക്കുന്നത്.
മൈൻ, ആനിഖ, ഇറ, പ്രെഷ്യ, എത്നിക്സ്, ഡിവൈൻ തുടങ്ങിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ് ക്ലൂസിവ് ബ്രാൻഡുകളിലെല്ലാം പുതിയ കലക്ഷൻ ലഭ്യമാകും. ആധുനിക ശൈലിയിലുള്ള ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി 18 കാരറ്റിൽ തയാറാക്കിയ അതിമനോഹരമായ ഡിസൈനുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള എല്ലാ മലബാർ ഗോൾഡ് ഷോറൂമുകളിലും പുതിയ ഫെസ്റ്റിവൽ കലക്ഷൻ ലഭ്യമാകും.ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്കനുസരിച്ച ആഭരണം നൽകുവാൻ ഞങ്ങൾ എന്നും പ്രതിജ്ഞബദ്ധരാണ് എന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.
കൂടാതെ, ഉപഭോക്താക്കൾക്കായി ആവേശകരമായ ഗിഫ്റ്റ് ഓഫ് ഗോൾഡ് ഓഫറും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്നുണ്ട്. ഈ ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് 300 ദീനാർ വില വരുന്ന വജ്രം -രത്ന ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യ സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കും. ഇതിനു പുറമെ നിരവധി എക്സ് ക്ലൂസിവ് ഓഫറുകളും ആനുകൂല്യങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.