22 ഇനം വിഭവങ്ങളുമായി വിഷു സദ്യയൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്

മനാമ: ഈ വർഷത്തെ വിഷു ആഘോഷങ്ങൾക്കായി വിപുലമായ വിഷു സദ്യ ഒരുക്കി ലുലു ഹൈപ്പർമാർക്കറ്റ്. ഏപ്രിൽ 15ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സദ്യ ലഭ്യമാകുക. വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗതമായ 22 ഇനം വിഭവങ്ങളാണ് സദ്യയിലുണ്ടാകുക. പാലക്കാടൻ മട്ടയരി, സാമ്പാർ, കിച്ചടി, പച്ചടി, തോരൻ, കാളൻ, ഓലൻ, അവിയൽ, കൂട്ടു കറി, രസം, പരിപ്പ് കറി, നെയ്യ്, ഇഞ്ചിപുളി, മാങ്ങ അച്ചാർ, കായ വറുത്തത്, ശർക്കരവരട്ടി, മുളക് കൊണ്ടാട്ടം, രസകദളി പഴം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, ഗോതമ്പ് പ്രഥമനും പാലട പായസവും സദ്യയുടെ പ്രധാന ആകർഷണങ്ങളാണ്. 3.190 ബഹ്‌റൈൻ ദിനാർ വിലയുള്ള സദ്യ ഹാപ്പിനസ് കസ്റ്റമേഴിസിന് 3.000 ദിനാറിന് ലഭിക്കും. ഇന്ന് വൈകീട്ട് 6 വരെയാണ് ബുക്ക് ചെയ്യാനുള്ള സമയം. ലുലു കസ്റ്റമർ സർവീസ് കൗണ്ടറുകൾ വഴിയോ ഓൺലൈനായോ ഉപഭോക്താക്കൾക്ക് സദ്യ ബുക്ക് ചെയ്യാവുന്നതാണ്. ലുലുവിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Lulu Hypermarket prepares Vishu Sadya with 22 items

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.