Posted On
date_range Updated On
date_range ലുലു ഹൈപ്പർ മാർക്കറ്റ് 18ാം വാർഷികം; 250 ട്രോളി സാധനങ്ങൾ സൗജന്യമായി ലഭിക്കാനുള്ള അവസരം
മനാമ: 18ാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി 250 ട്രോളി സാധനങ്ങൾ സൗജന്യമായി ഒരുക്കി ബഹ്റൈനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്.
ലുലുവിൽ നിന്ന് പർച്ചേസ് ചെയ്ത സാധനങ്ങൾ ബിൽ ചെയ്യുമ്പോൾ നിങ്ങൾ മുടക്കിയ തുകക്ക് തുല്യമായി ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക. 250 ഭാഗ്യശാലികൾക്കാണ് ഈ അവസരമുണ്ടാവുക. സെപ്റ്റംബർ 17 മുതൽ 21 വരെയാണ് ഈ ഓഫർ. ഗിഫ്റ്റ് വൗച്ചർ ഉപയോഗിച്ച് പുകയില ഉൽപന്നങ്ങൾ ഒഴികെ എന്തും വാങ്ങാം. സെപ്റ്റംബർ 25 നകം ഈ ഗിഫ്റ്റ് വൗച്ചർ ഉപയോഗപ്പെടുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.