Posted On
date_range Updated On
date_range മുഹർറഖ്, ദക്ഷിണ ഗവർണറേറ്റുകളിൽ എൽ.എം.ആർ.എ പരിശോധന
മനാമ: മുഹർറഖ്, ദക്ഷിണ മേഖല ഗവർണറേറ്റുകളിൽ എൽ.എം.ആർ.എയുടെ പരിശോധന. വിവിധ തൊഴിലിടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലുമാണ് പരിശോധന നടന്നത്. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ തൊഴിൽ, താമസ, വിസ നിയമം ലംഘിച്ച ഏതാനും പേർ പിടിയിലായി. അനധികൃത വിദേശ തൊഴിലാളി സാന്നിധ്യം അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശോധനകളുമായി സഹകരിക്കാൻ എൽ.എം.ആർ.എ ആവശ്യപ്പെട്ടു. നിയമത്തിന്റെ പരിധിയിൽ നിന്ന് മുന്നോട്ടുപോകാൻ വ്യക്തികളും സ്ഥാപനങ്ങളും ശ്രമിക്കണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.