Posted On
date_range Updated On
date_range നിർമാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
മനാമ: നിർമാണ തൊഴിലാളികൾക്ക് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സോഷ്യൽ ഗ്രൂപ് ബഹ്റൈൻ ബസ് ഗോ കാർഡ്, തൊപ്പികൾ, പഴങ്ങൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു. ജുഫൈർ, അദ് ലിയ, ഉം അൽ ഹസം പ്രദേശങ്ങളിലെ നിർമാണ സ്ഥലങ്ങളിലെ തൊഴിലാളികൾക്കാണ് വിതരണം ചെയ്തത്.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ ബീറ്റ് ദ ഹീറ്റ് 2025 സംരംഭത്തിന്റെ ഭാഗമായി വേനൽക്കാലം ആരംഭിച്ചപ്പോൾ മുതൽ ബഹ്റൈന്റെ വിവിധയിടങ്ങളിൽ ഇതുപോലെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. വേനൽക്കാലം അവസാനം വരെ ഈ സംരംഭം തുടരുമെന്നും ഭാരവാഹികളായ സെയ്ദ് ഹനീഫ്, ഫസൽ റഹിമാൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.