കു​വൈ​ത്ത്​ ദേ​ശീ​യ ദി​നം; ആ​ശം​സ​ക​ളു​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ൾ

മ​നാ​മ: ദേ​ശീ​യ ദി​ന​മാ​ഘോ​ഷി​ക്കു​ന്ന കു​വൈ​ത്തി​ന്​ ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്കും ഉ​യ​ർ​ച്ച​ക്കും കൂ​ടു​ത​ൽ ക​രു​​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാ​ൻ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ അ​യ​ച്ച അ​നു​മോ​ദ​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്ത്​ ജ​ന​ത​യും ബ​ഹ്​​റൈ​ൻ ജ​ന​ത​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹോ​ദ​ര്യ, സ്​​നേ​ഹ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്ന ​പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ച്ചു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​ത്ത​രോ​ത്ത​രം പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും നേ​ടി മു​ന്നോ​ട്ടു കു​തി​ക്കാ​നും കു​വൈ​ത്തി​ന്​ സാ​ധി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സാ ​സ​ന്ദേ​ശ​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Kuwait National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT