Posted On
date_range Updated On
date_range കുവൈത്ത്-ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
മനാമ: കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസിർ അൽ മുഹമ്മദ് അസ്സബാഹുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് തലസ്ഥാനമായ കൈറോവിൽ അറബ് ലീഗ് മിനിസ്റ്റീരിയൽ സമ്മേളനത്തിന്റെ അജണ്ട തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും ശക്തമാണെന്ന് വിലയിരുത്തി. വിവിധ മേഖലകളിലേക്ക് അവ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയിൽ ഉയർന്നുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.