Posted On
date_range Updated On
date_range കെ.എസ്.സി.എ മലയാളം പാഠശാലയിൽ വർണാഭമായ പ്രവേശനോത്സവം
മനാമ: കേരള സോഷ്യൽ ആൻറ് കൾചറൽ അസോസിയേഷൻ (കെ.എസ്.സി.എ) മലയാളം പാഠശാലയുടെ പ്രവേശനോത്സവം വർണാഭമായ കലാപരിപാടികളോടെ നടത്തി. കെ.എസ്.സി.എയിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് പമ്പാവാസൻ നായർ അധ്യക്ഷനായിരുന്നു. യു.എ.ഇ എക്സ്ചേഞ്ച് ജനറൽ മാനേജർ വിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി മനോജ് കുമാർ, കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്, സമാജം മലയാളം പാഠശാല കൺവീനർ ബിജു എം.സതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മനു മോഹനൻ സ്വാഗതവും, പാഠശാല കണ്‍വീനർ സതീഷ് നാരായണൻ നന്ദിയും രേഖപ്പെടുത്തി. േജാ. കണ്‍വീനർ ഫ്ലയ്ഡി സുമേഷ് അവതാരകയായിരുന്നു. വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മലയാളം പാഠശാലയിലേക്കുള്ള പ്രവേശനം ജൂൺ ഏഴിന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.