കൊല്ലം പ്രവാസി അസോസിയേഷന്റെ വനിത വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ നടന്ന വനിതദിനാചരണത്തിൽനിന്ന്
കെ.പി.എ വനിത വിഭാഗം വനിതദിനം ആചരിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിത വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്ത് വനിതദിനാചരണം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂനിറ്റുകൾ സംയുക്തമായിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
പൂർണമായും വനിതകൾ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തിൽ മ്യൂറൽ പെയിന്റിങ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത ഗെയിമുകൾ, അംഗങ്ങളുടെ കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. ബഹ്റൈനിലെ അറിയപ്പെടുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് മുഖ്യാഥിതിയായി പങ്കെടുത്തു. സ്ട്രസ്സ് മാനേജ്മെന്റ് ക്ലാസും സംശയനിവാരണവും നടത്തി.
ആഘോഷസംഗമം കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. പ്രവാസിശ്രീ യൂനിറ്റ് ഹെഡ് റസീല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിന് പ്രവാസി ശ്രീ യൂനിറ്റ് ഹെഡുകളായ അഞ്ജലി സ്വാഗതവും ഷാമില ഇസ്മായിൽ നന്ദിയും പറഞ്ഞു.
കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, പ്രവാസിശ്രീ കോഓഡിനേറ്റേഴ്സ് ആയ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവാസിശ്രീ യൂനിറ്റ് ഹെഡുകളായ ജിബി ജോൺ, പ്രതിഭ അനിൽ, രമ്യ ഗിരീഷ്, ജ്യോതി പ്രമോദ്, സുമി ഷമീർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.