Posted On
date_range Updated On
date_range കോഴിക്കോട് ജില്ല പ്രവാസി ഫോറം ഓണസദ്യ
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്റെ ഓണാഘോഷങ്ങൾ വിഭവസമൃദ്ധമായ സദ്യയോടുകൂടി സമാപിച്ചു. കെ.സി.എ ഹാളിൽ നടന്ന ഓണസദ്യയിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പത്തേരി, ലോക കേരളസഭ പ്രതിനിധി സുബൈർ കണ്ണൂർ, എൻ.എസ്.എസ്, എസ്.എൻ.സി.എസ് പ്രതിനിധികൾ, അസീൽ അബ്ദുറഹ്മാൻ, അഡ്വ. മാധവൻ കല്ലത്ത്, വി.സി. ഗോപാലൻ തുടങ്ങിയവർ ഓണസദ്യയിൽ പങ്കാളികളായി.
പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി വി.കെ. ജയേഷ്, രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലീം, ഓണസദ്യ കമ്മിറ്റി കൺവീനർ ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.