Posted On
date_range Updated On
date_range ഹൃദയാഘാതം: കോട്ടയം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: ചികിത്സയിലായിരുന്ന മലയാളി വനിത ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. പ്രവാസിയായ കോട്ടയം പാമ്പാടി വെള്ളൂർ ശ്രീനിലയത്തിൽ ശ്രീദേവന്റെ ഭാര്യ സസ്യവതി ശ്രീദേവൻ (43) ആണ് മരിച്ചത്. സസ്യവതിയെ അടുത്തിടെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വിദഗ്ധ ചികിത്സയ്ക്കും ഹൃദയ ശസ്ത്രക്രിയയ്ക്കും വേണ്ടി നാട്ടിലേയ്ക്ക് കൊണ്ടു പോകാനിരിക്കെയാണ് മരിച്ചത്. ഭർത്താവ് ശ്രീദേവൻ ബി. നായർ, ബി ഹരിദാസ് ആന്റ് സൺസിൽ ജീവനക്കാരനാണ്. ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി അദ്വൈത് എസ്. നായർ മകനാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.