വി​സി​റ്റി​ങ് വി​സ​യി​ൽ വ​ന്ന യു​വാ​വി​നെ കൊ​ല്ലം പ്ര​വാ​സി

അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യാ​ക്കു​ന്നു

നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ കൈ​ത്താ​ങ്ങ്

മ​നാ​മ: ബ​ഹ്റൈ​നി​ൽ വി​സി​റ്റി​ങ് വി​സ​യി​ൽ വ​ന്ന യു​വാ​വി​ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ കൈ​ത്താ​ങ്ങ്. മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും വി​സ പു​തു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​യെ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ​ഹാ​യി​ച്ച​ത്. താ​മ​സ​സൗ​ക​ര്യ​ത്തി​നും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​യാ​ത്ര ടി​ക്ക​റ്റും കെ.​പി.​എ മ​നാ​മ ഏ​രി​യ​യു​ടെ സ്നേ​ഹോ​പ​ഹാ​ര കി​റ്റും ന​ൽ​കി. കെ.​പി.​എ ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ ന​വാ​സ് കു​ണ്ട​റ, മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​മീ​ർ, സെ​ക്ര​ട്ട​റി നി​സാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Kollam Pravasi Association Helped for returning back to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.