കെ.എം.സി.സി. സോക്കര്‍ ഫുട്‌ബാൾ: റണ്ണേഴ്‌സ് അപ്പിന് സ്വീകരണം നല്‍കി

മനാമ: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ റണ്ണര്‍അപ്പായ സൗത്ത് സോൺ കമ്മിറ്റിയുടെ ടീം അംഗങ്ങള്‍ക്ക് സ്വീകരണം നൽകി. മനാമ കോഴിക്കോട് റെസ്‌റ്റോറൻറില്‍ നടന്ന അനുമോദന യോഗത്തില്‍ കെ.എം.സി.സി. സൗത്ത്‌ സോൺ പ്രസിഡൻറ്​ പി.എച്ച്. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്​ഥാന സെക്രട്ടറി സെയ്ഫുദ്ദീന്‍ കയ്പമംഗലം യോഗം ഉദ്ഘാടനം ചെയ്തു.  മലപ്പുറം പ്രസിഡൻറും ഫുട്‌ബാള്‍ സോക്കർ ലീഗ്​ വളണ്ടിയർ ക്യാപ്റ്റനുമായ സലാം മമ്പാട്ടുമൂല, സീനിയര്‍ വൈസ് പ്രസിഡൻറ്​ ഗഫൂര്‍ കൈപ്പമംഗലം, സാദിഖ് സ്‌കൈ, ഷെഫീക്​ പെരുമ്പിലാവ്, ഷെഫീക്​ തൃശൂര്‍, ടീം കോച്ച് ജിഫ്രി എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു. മുഹമ്മദ് ഹനീഫ ആറ്റൂര്‍ സ്വാഗതവും സി.കെ.അബ്​ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് നവാസ് കുണ്ടറ, ഷാനവാസ് കായംകുളം, ഫിറോസ് പത്തനംതിട്ട, അന്‍സര്‍ കുരീപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരന്‍ ജൂലിയാനക്കുള്ള കാഷ് അവാര്‍ഡ് സെയ്ഫുദ്ദീന്‍ കൈപ്പമംഗലം നല്‍കി.  

 

Tags:    
News Summary - kmcc-runners-up-reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.