പരേതനായ കുഞ്ഞിമുഹമ്മദ് ഹാജി
കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു
മനാമ: ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് മാസിൽ പട്ടാമ്പിയുടെയും മെമ്പർമാരായ മുനീർ , മുബീൻ എന്നിവരുടെയും പിതാവായ വെള്ളിയപ്പൻതൊടി കുഞ്ഞി മുഹമ്മദ് ഹാജി ( 67 ) യുടെ വിയോഗത്തിൽ ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മുൻ ബഹ്റൈൻ പ്രവാസികൂടിയായ കുഞ്ഞിമുഹമ്മദ് ഹാജിയെന്ന കുഞ്ഞാവയുടെ നിര്യാണത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുകൊള്ളുന്നതായി ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി ജനറൽ സെക്രട്ടറി കെ.പി.നിസാമുദ്ദീൻ മാരായമംഗലം എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പരേതനുവേണ്ടി മയ്യത്ത് നമസ്കരിക്കുവാനും പ്രാർഥനയിൽ ഉൾപ്പെടുത്തുവാനും ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.