ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ

ബി​ൻ ജാ​സിം അ​ൽ​ഥാ​നി​യെ ഹ​മ​ദ് രാ​ജാ​വ് സ്വീ​ക​രി​ക്കു​ന്നു

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ ഹ​മ​ദ് രാ​ജാ​വ് സ്വീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം അ​ൽ​ഥാ​നി​യെ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

ബ​ഹ്‌​റൈ​നി​നും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​ക​ട്ടെ എ​ന്ന ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ആ​ശം​സ​ക​ൾ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ഹ​മ​ദ് രാ​ജാ​വി​നെ അ​റി​യി​ച്ചു.

ഖ​ത്ത​ർ ജ​ന​ത​ക്ക് കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും വി​ക​സ​ന​വും ഉ​ണ്ടാ​ക​ട്ടെ എ​ന്ന ത​ന്റെ ആ​ശം​സ അ​മീ​റി​നെ അ​റി​യി​ക്കാ​ൻ ഹ​മ​ദ് രാ​ജാ​വ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം അ​ൽ​ഥാ​നി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ത് എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - King Hamad received the Prime Minister of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.